ഇന്ത്യയിലെ പല വിമാന സര്‍വ്വീസുകളില്‍ നിന്നും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍ ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. അക്കൂട്ടത്തിലേക്ക് എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടിവന്ന ഒരു ദുരനുഭവം വിവരിച്ച പോസ്റ്റ് സാമൂഹിക മധ്യമത്തില്‍ വൈറലായി. സൌജന്യ സമയ പരിധിക്കുള്ളില്‍ ലഗേജ് കൊണ്ട് പോകുമ്പോള്‍ കൂടി അമിത ചാര്‍ജ്ജ് വാങ്ങിയ എയര്‍ ഇന്ത്യ, ലഗേജ് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നെന്നും സംഗീതജ്ഞനായ യാഷ് നിർവാൻ പറയുന്നു. എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടിവന്ന തന്‍റെ ദുരനുഭവം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ ഒരു കോടി പതിനാല് ലക്ഷം പേരാണാണ് കണ്ടത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു.ഇന്ത്യയുടെ ആഭ്യന്തരവിമാന സർവ്വീസിൽ ‘പകൽ കൊള്ള’യെന്ന് നെറ്റിസണ്‍സ്